മോദി: ദി ലൈ ലാമ (കള്ള സന്ന്യാസി) എന്ന് പോസ്റ്റര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദി ലൈലാമ (കള്ള സന്യാസി)യെന്ന് വിശേഷിപ്പിച്ച് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍. പോസ്റ്ററിന്റെ ഉറവിടം തേടി ഡല്‍ഹി പോലിസ് രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടക തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങളില്‍ പലതും അബദ്ധങ്ങള്‍ നിറഞ്ഞതും നുണകളുമായിരുന്നു.ഇതിന്റെ പിന്നാലെയാണ് ഇത്തരത്തില്‍ പോസ്റ്റര്‍ വന്നതെന്നതു ശ്രദ്ധേയമാണ്.
പോസ്റ്ററില്‍ മോദി കൈകൂപ്പി നില്‍ക്കുന്ന ചിത്രവുമുണ്ട്. ഇതിനെതിരേ ബിജെപി നേതാക്കള്‍ പരാതിപ്പെട്ടതോടെയാണ് പോലിസ് അന്വേഷണം തുടങ്ങിയത്. പൊതുസ്ഥലം വൃത്തികേടാക്കുന്നത് തടയല്‍ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിസിടവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോസ്റ്റര്‍ ഒട്ടിച്ചവരെ പിടികൂടാനാണ് ശ്രമം.  പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്.

RELATED STORIES

Share it
Top