മോദി-ട്രംപ് കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്നു : യുഎസ്‌വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിന് പുതിയ ദിശ നല്‍കുന്നതായിരിക്കും കൂടിക്കാഴ്ചയെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താനില്‍ നിന്നുള്ള ഭീകരപ്രവര്‍ത്തനം, എച്ച്-1 ബി വിസ, ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങള്‍, ഇന്ത്യക്കാരായ തൊഴിലാളികളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവും. സാമ്പത്തികവളര്‍ച്ച, ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാസഹകരണം എന്നിവയും ചര്‍ച്ചചെയ്യും. ഇക്കാര്യത്തില്‍ ഒരു പൊതുനിലപാട് ഇരുവരും പ്രഖ്യാപിക്കും. 26നു വാഷിങ്ടണിലാണ് കൂടിക്കാഴ്ച. ട്രംപ് അധികാരമേറ്റശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

RELATED STORIES

Share it
Top