മോദി ജനാധിപത്യം അപകടത്തിലാക്കുന്നു: ടി സിദ്ദീഖ്

നന്തിബസാര്‍: നോട്ട് നിരോധനത്തിനു ശേഷം ജുഡീഷ്യറിയെപോലും വരുതിയിലാക്കി രാജ്യത്തു ജനാധിപത്യവും  ഭരണഘടനയും തകര്‍ക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന്്്്്്് ഡിസിസി പ്രസിഡന്റ് ടി സിദ്ധീഖ്. മോദിയും മുഖ്യ മന്ത്രി പിണറായിയും ഒരേനാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പെരുമാള്‍പുരത്ത് കോണ്‍ഗ്രസ് കുടുംബ സംഗമവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു സിദ്ദീഖ്.  കെ പി രമേശന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എന്‍ സുബ്രമണ്യന്‍ മുഖ്യാതിഥിയായിരുന്നു. അഡ്വ. ഐ മൂസ, രമ്യ ഹരിദാസ് ജയന്‍, പി കെ ചോയി സംസാരിച്ചു. പ്രദേശത്തെ പ്രായമായവരെ ചടങ്ങില്‍ ആദരിച്ചു.

RELATED STORIES

Share it
Top