മോദി കള്ളനെന്ന് ട്വീറ്റ്: രമ്യക്കെതിരേ രാജ്യദ്രോഹക്കേസ്‌

ലഖ്‌േനാ: കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ പ്രചാരണ വിഭാഗം മേധാവിയും നടിയുമായ ദിവ്യ സ്പന്ദനയ്‌ക്കെതിരേ (രമ്യ) രാജ്യദ്രോഹക്കേസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ചുള്ള ട്വീറ്റാണ് രമ്യക്കു വിനയായത്. അഭിഭാഷകനായ സയ്യിദ് റിസ്‌വാന്‍ അഹ്മദ് ഉത്തര്‍പ്രദേശ് ഗോമതിനഗര്‍ പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണു കേസെടുത്തത്. മോദിയുടെ ഫോട്ടോഷോപ്പ് ചിത്രമാണ് ദിവ്യ പോസ്റ്റ് ചെയ്തത്. തന്റെ മെഴുകു പ്രതിമയുടെ നെറ്റിയില്‍ നരേന്ദ്രമോദി 'കള്ളന്‍'’എന്നെഴുതുന്നതാണു ചിത്രത്തിലുള്ളത്.
ഐടി നിയമത്തിലെ 67, ഐപിസി 124എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഐപിസി 124എ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിട്ടുണ്ട്. കൂടാതെ, കോടികളുടെ മാനനഷ്ടക്കേസിനും നീക്കം നടത്തുന്നു. വൈഭോര്‍ ആനന്ദ് എന്ന വ്യക്തിയാണ് ഇത്തരം ഒരു കേസുമായി മുന്നോട്ടുവന്നത്.

RELATED STORIES

Share it
Top