മോദി ഇന്ത്യന്‍ യുവത്വത്തെ വഞ്ചിച്ചു: അഡ്വ. കെ രാജന്‍ എംഎല്‍എ

തൃശൂര്‍: എഐവൈഎഫ് ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ ജനയുവജനദ്രോഹ നയങ്ങള്‍ക്കെതിരെ എഐവൈഎഫ് തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ റേയില്‍വേസ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. എഐവൈഎഫ് ദേശിയ സെക്രട്ടറി അഡ്വ. കെ രാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയതു. 10 കോടി യുവജനങ്ങള്‍ക്ക്്് തൊഴില്‍ വാഗ്ദാനം ചെയ്ത്്് അധികാരത്തില്‍ വന്ന നരേന്ദ്ര മോദിക്ക് 10 ലക്ഷം തൊഴില്‍ നല്‍കാന്‍ ഇക്കലമത്രയും കഴിഞ്ഞിട്ടില്ല. ഏറ്റവും വലിയ തൊഴില്‍ദാതാവായ റെയില്‍വെയില്‍ നിയമന നിരോധനം ശൃഷ്ടിക്കുകയും ഇന്ത്യന്‍ റെയില്‍വേ സ്വകാര്യ വത്കരിക്കുന്നതിനുള്ള തീരുമാനമെടുത്ത് മുന്നോട്ടുപോകാനുള്ള ശ്രമത്തിലാണ് ഈ സര്‍ക്കാര്‍. ഇന്ധനവില ദിവസംപ്രതി വര്‍ധിപ്പിച്ച് രാജ്യത്ത് വിലക്കയറ്റം സൃഷ്ടിക്കുകയാണെന്ന് എംഎല്‍എ സൂചിപ്പിച്ചു. കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്നതിനു വേണ്ടി ലോകം ചുറ്റും വാലിഭനായി പ്രധാന മന്ത്രി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എഐവൈഎഫ് ജില്ലാ സെക്രട്ടറി രാഘേഷ് കണിയാം പറമ്പില്‍, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബി ജി വിഷ്ണു, പ്രസിഡന്റ് സുബിന്‍ നാസര്‍, എഐവൈഎഫ് ജില്ലാ ജോ. സെക്രട്ടറി കെ എന്‍ രഘു, ജില്ലാ വൈസ്. പ്രസിഡന്റുമാരായ ടി പി സുനില്‍, എ ന്‍ സി സതീഷ് സംസാരിച്ചു. വി കെ വിനീഷ്, എ എസ് ബിനോയ്, പി വി വിവേക്, സമരത്തിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top