മോദി അടുത്ത സുഹൃത്തെന്ന് യുഎഇ; 5 കരാറുകള്‍ ഒപ്പിട്ടു

അബുദാബി: പ്രധാന മന്ത്രി നരേന്ദ്രമോദി അടുത്ത സുഹൃത്താണെന്ന് യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. അബുദാബി മോദിയുടെ രണ്ടാം വീടാണെന്നും കിരീടാവകാശി വ്യക്തമാക്കിയെന്നു വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി.യുഎഇയെ കെട്ടിപ്പെടുക്കുന്നതില്‍ ഇന്ത്യക്കാര്‍ വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ചും കിരീടാവകാശി സംസാരിച്ചു. വിശ്വാസയോഗ്യമായ പ്രവര്‍ത്തനവും കിരീടാവകാശി എടുത്തുപറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രോട്ടോക്കോള്‍ മറികടന്ന് നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ സഹോദരന്‍മാര്‍ക്കൊപ്പം എത്തി അബുദാബി കിരീടാവകാശി സ്വീകരിച്ചിരുന്നു.അതേസമയം അഞ്ച് ധാരണപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.സാമ്പത്തിക തട്ടിപ്പുകള്‍ തടയാന്‍ യുഎഇയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. കരാര്‍ തൊഴിലാളികളുടെ ചൂഷണം തടയാനും ധാരണയായി. പെട്രോളിയം രംഗത്തെ സഹകരണം ശക്തമാക്കാന്‍ ഒഎന്‍ജിസി യുഎഇ കമ്പനിയുടെ പത്തുശതമാനം ഓഹരി വാങ്ങാന്‍ ധാരണയായി. ഒപ്പം റെയില്‍ മേഖലയിലും ഇരു രാജ്യങ്ങളും സഹകരിക്കും. സാമ്പത്തിക തട്ടിപ്പും കുഴല്‍പണ ഇടപാടും തടയാന്‍ വിവരങ്ങള്‍ പരസ്പരം കൈമാറും. വായ്പാ തട്ടിപ്പ് ഉള്‍പ്പടെ എല്ലാ സാമ്പത്തിക ക്രമക്കേടുകളും ഇതിന്റെ പരിധിയില്‍ വരും. ജമ്മുകശ്മീരില്‍ ഒരു ലോജിസ്റ്റിക്‌സ് പാര്‍ക്ക് ദുബയ് പോര്‍ട്ട് വേള്‍ഡ് തുടങ്ങാനും ധാരണയായിട്ടുണ്ട്.

RELATED STORIES

Share it
Top