മോദിയെ മറഞ്ഞുനിന്നു; കണ്ണന്താനത്തെ പിടിച്ചുമാറ്റി

തിരുവനന്തപുരം: ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാനായി പൂന്തുറയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മറച്ചുകൊണ്ട് കാമറയ്ക്ക് മുന്നില്‍ നിന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റി. മോദിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കാമറാമാന്‍മാര്‍ക്ക് സൗകര്യമൊരുക്കാനാണ് കണ്ണന്താനത്തെ പിടിച്ചുമാറ്റിയത്. മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുമായി മോദി സംസാരിക്കുന്നതിനിടെ മലയാളം പരിഭാഷ ചെയ്യാനാണ് കണ്ണന്താനം അദ്ദേഹത്തിന്റെ അടുത്തെത്തിയത്. എന്നാല്‍, സംസാരത്തിനിടെ കണ്ണന്താനം പ്രധാനമന്ത്രിയുടെ വലതുവശം മറഞ്ഞുനിന്നതോടെ സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടു. തുടര്‍ന്നു സുരക്ഷാ ജീവനക്കാര്‍ കണ്ണന്താനത്തോട് കാര്യം പറഞ്ഞു. അദ്ദേഹത്തെ തട്ടിനീക്കാനും ഉദ്യോഗസ്ഥര്‍  ശ്രമിച്ചു. എന്നിട്ടും കണ്ണന്താനം കാര്യമായെടുത്തില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കര്‍ശനമായി പറയുകയും തള്ളിമാറ്റുകയും ചെയ്തു. രണ്ടുതവണ പറഞ്ഞിട്ടും തയ്യാറാവാത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പിടിച്ചുമാറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നരേന്ദ്ര മോദിയുടെ കാമറാഭ്രമം ലോകം മുഴുവന്‍ പ്രസിദ്ധമാണ്.

RELATED STORIES

Share it
Top