മോദിയെ പരിഹസിച്ച് പാട്ട്: തമിഴ് നാടോടി ഗായകന്‍ അറസ്റ്റില്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് പാട്ട് പാടിയതിന് തമിഴ് നാടോടിഗായകനും ആക്ടിവിസ്റ്റുമായ എം ശിവദാസിനെ(കോവന്‍) പോലിസ് അറസ്റ്റ് ചെയ്തു. ബിജെപി യൂത്ത് വിങ് സെക്രട്ടറി എന്‍ ഗൗതം നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വ്യക്തിഹത്യ, പ്രകോപനപരമായ പെരുമാറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

കാവേരി പ്രശ്‌നത്തില്‍ ബിജെപിയെ പരിഹസിച്ചുകൊണ്ട് കോവന്‍ കഴിഞ്ഞ ദിവസം ഗാനം ആലപിച്ചിരുന്നു.ശ്രീരാമദാസ മിഷന്‍ സൊസൈറ്റിയുടെ രഥയാത്രയില്‍ പങ്കെടുത്തായിരുന്നു കോവന്റെ ഗാനാലാപനം. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. പാട്ടിനൊത്ത് സദ്ഗുരു ജഗ്ഗി വാസുദേവ് നൃത്തം ചെയ്യുന്നകും വീഡിയോയില്‍ കാണാം.

RELATED STORIES

Share it
Top