മോദിയെ കൊലയാളിയെന്ന് വിളിച്ചു; സാഹിത്യകാരന്‍ സക്കറിയയ്ക്ക് ബിജെപിയുടെ ഭീഷണി

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലയാളിയെന്ന് സാഹിത്യകാരന്‍ സക്കറിയ വിളിച്ചെന്നും അദ്ദേഹത്തെ കൈകാര്യം ചെയ്യാന്‍ മടിക്കില്ലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി.ഗോപാലകൃഷ്ണന്‍.പാലക്കാട് തപസ്യ സംഘടിപ്പിച്ച ഒ വി വിജയന്‍ അനുസ്മരണ പരിപാടിയിലാണ് പ്രധാനമന്ത്രി കൊലയാളിയാണെന്നും ഒ വി വിജയന്‍ മൃദുഹിദുത്വവാദിയാണെന്നും സക്കറിയ പ്രസംഗിച്ചത്.പരാമര്‍ശത്തിനെതിരെ ബിജെപി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരമാര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു. എന്നാല്‍ തനിക്ക് സംരക്ഷണം ഒരുക്കേണ്ടത് സര്‍ക്കാരാണെന്നാണ് സക്കറിയ പ്രതികരിച്ചത്.

RELATED STORIES

Share it
Top