മോദിയുടെ സംസാരം തരംതാണതെന്ന് സിദ്ധരാമയ്യ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസാരം തരംതാണതാണെന്നും അദ്ദേഹത്തിന്റെ ഭാഷ പ്രധാനമന്ത്രിപദവിക്ക് യോജിക്കുന്നതല്ലെന്നും സിദ്ധരാമയ്യ. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോദി മുഖ്യമന്ത്രിയായ സിദ്ധരാമയ്യക്കെതിരേ നിരന്തരമായി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ഇത് വ്യക്തിപരമായ അധിക്ഷേപങ്ങളാണെന്നും മോദിയുടെ സംസാരം തരംതാണതാണെന്നുമാണ് സിദ്ധരാമയ്യ പ്രതികരിച്ചത്. ബിജെപിക്ക് കര്‍ണാടക തിരഞ്ഞെടുപ്പില്‍ മുന്നില്‍ നിര്‍ത്താന്‍ മോദിയല്ലാത്ത ജനസമ്മതിയുള്ള ഒരു നേതാവു പോലുമില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.
മോദിയില്‍ നിന്ന് മാന്യമായ ഭാഷ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും മോദി സംസാരിച്ചത് ബിജെപിയുടെ ഭാഷയായിരുന്നു. അതൊരു പരിഷ്‌കൃതനായ ആളുടേതല്ല. അദ്ദേഹത്തിന്റെ ഭാഷ വളരെ തരംതാണതും ഒരു പ്രധാനമന്ത്രിക്ക് യോജിക്കാത്തതുമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

RELATED STORIES

Share it
Top