മോദിയുടെ മൗനം ചോദ്യംചെയ്ത് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാലിക്കുന്ന മൗനത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. എന്തുകൊണ്ടാണ് കേസില്‍ പ്രതിയായ ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്യാത്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. സ്ത്രീകള്‍ക്കെതിരേ രാജ്യത്തുടനീളം നടക്കുന്ന അതിക്രമങ്ങള്‍ മോദി ഗൗരവത്തിലെടുക്കുന്നില്ല. ഉന്നാവോ ബലാല്‍സംഗ സംഭവത്തില്‍ പ്രധാനമന്ത്രി ഉപവസിക്കണം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പ്രതിഷേധം പ്രകടിപ്പിക്കുകയും വേണം-അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു സിബല്‍.
നാഷനല്‍ ക്രൈം റക്കാര്‍ഡ് ബ്യൂറോയുടെ 2016ലെ കണക്കുപ്രകാരം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുതല്‍ നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top