മോദിയുടെ മൗനം കുറ്റവാളികള്‍ക്ക് പ്രചോദനമെന്ന് ആനി രാജ

തിരുവനന്തപുരം: രാജ്യത്ത് വ്യാപകമായി സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ഭയാനകമാണെന്ന് എന്‍എഫ്‌ഐഡബ്ല്യൂ ദേശീയ ജനറല്‍ സെക്രട്ടറി ആനി രാജ. കേരള മഹിളാസംഘം സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. രാജ്യത്തെ പ്രധാനമന്ത്രിയുടെ മൗനം കുറ്റവാളികള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുകയാണ്. തികച്ചും സ്ത്രീ വിരുദ്ധമായ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്തി സ്ത്രീസുരക്ഷ ഉറപ്പുവരുത്തുകയും രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും സാമൂഹിക സമത്വത്തെയും അംഗീകരിക്കുകയും ചെയ്യുന്ന ഭരണകൂടത്തെ അധികാരത്തിലെത്തിക്കാന്‍ സ്ത്രീകള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ആനി രാജ പറഞ്ഞു. കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമല സദാനന്ദന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top