മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം: ഫേസ്ബുക്ക് ഉപഭോക്താവിന് എതിരേ കേസ്

ഇന്‍ഡോര്‍: പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചതിന് യുവിവാനെതിരേ കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തൊപ്പി ധരിച്ചതായിട്ടുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചതിനാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ പോലിസ് കേസെടുത്തത്.
ബിജെപി നേതാവ് ശങ്കര്‍ലാല്‍ വാനിയുടെ പരാതിയെത്തുടര്‍ന്ന് ഐടി നിയമപ്രകാരം പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ദാവൂദി ബോഹ്‌റ വിഭാഗത്തിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കവേയുള്ള ചിത്രമായിട്ടാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടത്.

RELATED STORIES

Share it
Top