മോദിയുടെ ദലിത് സമ്പര്‍ക്ക പരിപാടി വെറും ഷോ: ബിജെപി ദലിത് നേതാവ്

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദലിത് സമ്പര്‍ക്ക പരിപാടികള്‍ വെറും ഷോ മാത്രമെന്ന് ബിജെപി ദലിത് നേതാവ് സാവിത്രി ഭായ് ഫൂലെ. ഈ പരിപാടിയുടെ ഭാഗമായി ദലിതരുടെ വീടുകളില്‍ എത്തുന്ന ബിജെപി നേതാക്കള്‍ അവിടെ നിന്നുള്ള ഭക്ഷണം പോലും കഴിക്കാറില്ല.പരിപാടിക്കു വേണ്ടി കഴിച്ചതായി വരുത്തി തീര്‍ക്കുകയാണ് നേതാക്കള്‍. അങ്ങനെയുള്ളവര്‍ നടത്തുന്ന ദലിത് സ്‌നേഹ പ്രകടനം വെറുതെയാണെന്നും സാവിത്രി പറയുന്നു.അംബേദ്കര്‍ പ്രതിമ തകര്‍ത്തവര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. പിന്നാക്ക ജാതിക്കാര്‍ക്ക് നീതി ഉറപ്പാക്കണം. പിന്നോക്ക ജാതിക്കാരനായ മനുഷ്യനുണ്ടായതു കൊണ്ടാണ് ഒരു ഭരണഘടന നിലവിലുള്ളതെന്നും സാവിത്രി ഫൂലെ പറഞ്ഞു

RELATED STORIES

Share it
Top