മോദിയുടെ ജീവന് ഭീഷണി; റോഡ് ഷോകളും പരിപാടികളും കുറയ്ക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അസാധാരണമായ രീതിയില്‍ സുരക്ഷാ ഭീഷണിയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം. ഇതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ  റോഡ് ഷോകളും പൊതു പരിപാടികളും കുറയ്ക്കാനും നിര്‍ദേശമുണ്ട്.ഇനി മുതല്‍ മോദിയുടെ അടുത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കും.കര്‍ശനപരിശോധകള്‍ക്കു ശേഷമേ മന്ത്രിമാരടക്കമുള്ളവര്‍ക്ക് പോലും മോദിയുമായി കൂടികാഴ്ച നടത്താന്‍ കഴിയു. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ നടപടിയെക്കുറിച്ച്് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേകനിര്‍ദേശം നല്‍കിയിട്ടുണ്ട്. മോദി സന്ദര്‍ശിക്കുന്നിടങ്ങളില്‍ പോലിസിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും പ്രത്യേക സുരക്ഷാ വലയം ഉണ്ടാവും

RELATED STORIES

Share it
Top