മോദിയുടെ ചൈനാ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ശിവസേനാ മുഖപത്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ നടത്തിയ ചൈന സന്ദര്‍ശനത്തെയും അനൗദ്യോഗിക ഉച്ചകോടിയെയും വിമര്‍ശിച്ച് സഖ്യകക്ഷിയായ ശിവസേനയുടെ മുഖപത്രം സാംമ്‌ന. പ്രത്യേക ലക്ഷ്യങ്ങളില്ലാതെ നടത്തിയ യാത്രയാണിതെന്നും ഇതുകൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
ചൈനയില്‍ രണ്ടു ദിവസം നീണ്ട സന്ദര്‍ശനം നടത്തിയിട്ടും ചൈനീസ് പിന്തുണയോടെയുള്ള പാക്ഭീകരവാദം, ചൈന-പാക് സാമ്പത്തിക ഇടനാഴി, ചൈനയുടെ ദോക്‌ലാം കൈയേറ്റം തുടങ്ങിയ തന്ത്രപ്രധാനമായ കാര്യങ്ങളൊന്നും ചൈനീസ് പ്രസിഡന്റെ ഷീ ജിന്‍പിങ്ങുമായി ചര്‍ച്ച ചെയ്യാന്‍ മോദിക്കായില്ല.
ഇന്ത്യയുടെ സന്തുലനാവസ്ഥ തകര്‍ക്കുന്നതില്‍ പാകിസ്താനെ സഹായിക്കുന്നതു ചൈനയാണെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

RELATED STORIES

Share it
Top