മോദിയുടെയും രാഹുലിന്റെയും റോഡ് ഷോയ്ക്ക് അനുമതിയില്ല

ഗാന്ധിനഗര്‍: ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും റോഡ് ഷോയ്ക്ക് പോലിസ് അനുമതി നല്‍കിയില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഹ്മദാബാദില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ച റോഡ് ഷോയ്ക്കാണ് പോലിസ് അനുമതി നിഷേധിച്ചത്. സുരക്ഷാ കാരണങ്ങളും ക്രമസമാധാന പ്രശ്‌നവും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായേക്കുമെന്ന കാരണവും ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചതെന്ന് അഹ്മദാബാദ് പോലിസ് കമ്മീഷണര്‍ അനൂപ് കുമാര്‍ സിങ് അറിയിച്ചു. കോണ്‍ഗ്രസും ബിജെപിയും ഒരേ സ്ഥലത്ത് റോഡ് ഷോ നടത്തുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതായി സിങ് വ്യക്തമാക്കി. ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ ഗുജറാത്തില്‍ ഡിസംബര്‍ 14നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ഇതിന്റെ പ്രചാരണത്തിന്റെ അവസാന ദിവസമാണ് ഇന്ന്.

RELATED STORIES

Share it
Top