മോദിയുടെയും രാഹുലിന്റെയും റോഡ് ഷോയ്ക്ക് അനുമതിയില്ല

ഗാന്ധിനഗര്‍:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും റോഡ് ഷോയ്ക്ക് പോലീസ് അനുമതി നല്‍കിയില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഹമ്മദാബാദില്‍ ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ച റോഡ് ഷോക്കാണ് അനുമതി നിഷേധിച്ചത്.റോഡ് ഷോക്ക് അനുമതി തേടി ബിജെപിയും കോണ്‍ഗ്രസും പോലീസിന് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും നിഷേധിക്കുകയായിരുന്നു.
കോണ്‍ഗ്രസും ബിജെപിയും  ഒരേ സ്ഥലത്ത് റോഡ് ഷോ നടത്തുന്നത്  ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ അനൂപ് കുമാര്‍ സിങ് വ്യക്തമാക്കി.
ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ ഗുജറാത്തില്‍ ഡിസംബര്‍ പതിനാലിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ഇതിന്റെ പ്രചാരണത്തിന്റെ അവസാന ദിവസമായ ബുധനാഴ്ച റോഡ് ഷോ നടത്താനുള്ള ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും അപേക്ഷയാണ് പോലീസ് നിഷേധിച്ചത്.

RELATED STORIES

Share it
Top