മോദിയും രാഹുല്‍ ഗാന്ധിയും ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത് വോട്ട് ബാങ്ക് മുന്നില്‍ കണ്ടെന്ന് അസദുദ്ദീ്ന്‍ ഒവൈസി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ ക്ഷേത്ര സന്ദര്‍ശനങ്ങല്‍ വോട്ട് ബാങ്ക് മുന്നില്‍ കണ്ടെന്ന് അസദുദ്ദീ്ന്‍ ഒവൈസി. തെരഞ്ഞെടുപ്പ് സമയത്ത് നേതാക്കളില്‍ ഏറിയ പങ്കും പ്രചരണം രംഗത്തുണ്ടായിരുന്നില്ലെന്നും എല്ലാവരും ക്ഷേത്ര സന്ദര്‍ശനത്തിന്റെ തിരക്കിലായിരുന്നെന്നും അദ്ദേഹം പറയുന്നു.കോണ്‍ഗ്രസ്, ബിജെപി നേതാക്കന്മാരെല്ലാം ലക്ഷ്യമിട്ടത് വോട്ട് ബാങ്ക് മാത്രമായിരുന്നുവെന്നും എഐഎംഐഎം അധ്യക്ഷന്‍ പറയുന്നു. അടുത്ത തെരഞ്ഞെടുപ്പുകള്‍ ആരംഭിക്കുമ്പോള്‍ 'യാത്ര' എന്താണെന്ന് താന്‍ അവര്‍ക്ക് കാണിച്ചുകൊടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി താന്‍ പള്ളികളിലേക്ക് പോകുമെന്നും ഒവൈസി പറഞ്ഞു.

മോദിയുടെ സീപ്ലെയിന്‍ യാത്രയേയും അദ്ദേഹം പരിഹസിച്ചു. ഇന്ന് ഗുജറാത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സോംനാഥ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷമാണ് രാഹുല്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാനായി അഹമ്മദാബാദിലേക്ക് പുറപ്പെട്ടത്.

RELATED STORIES

Share it
Top