മോദിക്ക് താന്‍ ഭീഷണിയാണെന്ന് രാഹുല്‍ ഗാന്ധി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താന്‍ ഭീഷണിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതു കൊണ്ടാണ് മോദി തനിക്കെതിരേ നിരന്തരം ആക്രമണം നടത്തുന്നത്. കര്‍ണാടകയിലെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയാണ് മോദി. സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ നിന്നു ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനാണ് മോദിയുടെ ശ്രമം. ജനങ്ങളുടെ ഭാവിയെപ്പറ്റി അദ്ദേഹത്തിന് ഒന്നും പറയാനില്ല.
യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയഗാന്ധിയുടെ ഇറ്റാലിയന്‍ ബന്ധം ഉയര്‍ത്തിക്കാട്ടിയാണ് മോദിയുടെ ആക്രമണം. എന്നാല്‍ എന്റെ അമ്മ ഇറ്റലിക്കാരിയാണ്. പക്ഷേ, അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ഇന്ത്യയിലാണ്. ഈ രാജ്യത്തിനുവേണ്ടി അവര്‍ നിരവധി ത്യാഗം സഹിച്ചു. അവരെ അധിക്ഷേപിക്കുന്നതിലൂടെ പ്രധാനമന്ത്രി എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ സ്വഭാവഗുണമാണ് വെളിവാകുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

RELATED STORIES

Share it
Top