മോദിക്ക് ചെങ്ങന്നൂരിലെ സ്ത്രീകള്‍ ചുട്ട മറുപടി നല്‍കണം: ലതികാ സുഭാഷ്

ചെങ്ങന്നൂര്‍: രാജ്യത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ അപകടത്തിലായിരിക്കുകയാണെന്നും ഉത്തരവാദിത്വത്തി ല്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്  ഒഴിവാക്കാനാകില്ലെന്നും  മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് പറഞ്ഞു. കഠ്‌വാ ഉന്നോവാ സംഭവത്തില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച  കരിദിനാചരണവും പ്രതിഷേധ കൂട്ടായ്മയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ലതികാ സുഭാഷ്.
കഠ്‌വാ, ഉന്നോവ സംഭവങ്ങളില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ടവര്‍ പ്രതികളുടെ ഒപ്പമാണ്. രാജ്യത്തെ പ്രധാനമന്ത്രി വൈകിയാണ് പ്രതികരിച്ചത്. രാജ്യം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് ബാലറ്റിലൂടെ മറുപടി നല്‍കണം എന്ന് ലതികാ സുഭാഷ് പറഞ്ഞു. ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചെങ്ങന്നൂരില്‍ കരിദിനാചരണവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചത്. യുഡിഎഫ്  കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന് മുന്നില്‍ നിന്ന് പ്രകടനമായാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നന്ദാവനം ജങ്ഷനിലെ യോഗസ്ഥലത്തെത്തിയത്.
ബിജെപി ബലാല്‍സംഗ ജനതാ പാര്‍ട്ടിയായ് മാറിയിരിക്കുകയാണന്ന് പരിപാടിയില്‍ സംസാരിച്ച  കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് രാജലക്ഷ്മി അധ്യക്ഷതവഹിച്ചു. പ്രതിഷേധ കൂട്ടായ്മയില്‍  മഹിള കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ സുധാകുര്യന്‍, ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു, കോണ്‍ഗ്രസ് നേതാക്കളായ വിശ്വനാഥന്‍, അഡ്വ.എ ബി കുര്യാക്കോസ് സംസാരിച്ചു.
മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ കൂട്ടായ്മയ്ക്കും പ്രകടനത്തിനും നേതൃത്വം നല്‍കി.

RELATED STORIES

Share it
Top