മോദിക്കെതിരേ രാഹുല്‍ ഗാന്ധി

ധോല്‍പൂര്‍ (രാജസ്ഥാന്‍): മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ്ഘടനയെ തകിടംമറിച്ചെന്ന് കോ ണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ എത്തിയ രാഹുല്‍ ധോല്‍പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായി രുന്നു.
താന്‍ കാവല്‍ക്കാരനാണെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. പക്ഷേ, ആര്‍ക്കാണ് കാവലെന്നു പറഞ്ഞിട്ടില്ല, കര്‍ഷകര്‍ക്കല്ല. 15-20 വ്യവസായികള്‍ക്കു മാത്രമാണ് മോദി നേട്ടമുണ്ടാക്കിക്കൊടുത്തത്. മുന്‍ യുപിഎ സര്‍ക്കാര്‍ 70,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി. കര്‍ഷകരെയോ യുവാക്കളെയോ മോദി സഹായിച്ചിട്ടില്ല.
നോട്ടു നിരോധനം, ജിഎസ്ടി (ചരക്കുസേവന നികുതി) എന്നിവ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകിടംമറിച്ചു. റഫേല്‍ യുദ്ധവിമാന ഇടപാടിലൂടെ തന്റെ വ്യവസായി സുഹൃത്തിനു നേട്ടമുണ്ടായതിനെപ്പറ്റി മോദി ഒന്നും പറയുന്നില്ല. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സര്‍ക്കാരുകള്‍ പൊതുജനത്തിനും ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമെതിരേയാണ് പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

RELATED STORIES

Share it
Top