മോദിക്കെതിരേ ആഞ്ഞടിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: മോദിയുടെ പ്രചാരണം മാത്രം കൊണ്ട് രാജ്യത്തെ പട്ടിണിമാറില്ലെന്നു ബിജെപി വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. വേണ്ടതില്‍ ഏറെ പ്രസംഗം നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ നോക്കാതെ തകര്‍ന്നുനില്‍ക്കുന്ന തൊഴിലാളി, കര്‍ഷക വിദ്യാര്‍ഥി സമൂഹങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യശ്വന്ത് സിന്‍ഹയെപ്പോലെയുള്ളവര്‍ പാര്‍ട്ടി വിട്ടതും അരുണ്‍ ഷൂരി മൗനം പാലിക്കുന്നതും എല്ലാം മോദിയുടെ ഏകാധിപത്യത്തിന്റെ ഫലമായാണ്. ഇതിന്റെ അനന്തര ഫലമാണ് നോട്ട് പിന്‍വലിക്കലും ജിഎസ്ടി നടപ്പാക്കലും എല്ലാം. ഇവയെല്ലാം മുതിര്‍ന്ന നേതാക്കളോടോ  വിദഗ്ധരോടോ സംസാരിച്ച ശേഷമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top