മോദിക്കും ഷായ്ക്കും ഐഎസ്‌ഐയുമായി മഹാസഖ്യമെന്ന് കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് പാകിസ്താനുമായും ഐഎസ്‌ഐയുമായും മഹാസഖ്യമുണ്ടെന്ന് കോണ്‍ഗ്രസ്.
മോദി ഇന്ത്യയുടെ ദേശീയ താല്‍പര്യങ്ങളും സുരക്ഷയും 'തീവ്രവാദികള്‍ക്ക്' ഒറ്റുകൊടുത്തെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപിച്ചു.
പഠാന്‍കോട്ട് സൈനികതാവളത്തിലേക്ക് ഐഎസ്‌ഐയെ ക്ഷണിച്ചതിന് പ്രധാനമന്ത്രിയും അമിത് ഷായും രാജ്യത്തോട് മാപ്പുപറയണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു. പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കണം.
പഠാന്‍കോട്ട് ആക്രമണം അന്വേഷിക്കുന്നതില്‍ പാകിസ്താന്‍ ഗൗരവമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് അമിത്ഷാ 2016ല്‍ കൊല്‍ക്കത്തയില്‍ പറഞ്ഞിരുന്നു. ഐഎസ്‌ഐക്ക് ഈ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്തിനാണെന്ന് ഷാ വ്യക്തമാക്കണം.
ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ ഐഎസ്‌ഐയുടെ ഏറ്റവും പ്രിയപ്പെട്ട ആള്‍ നരേന്ദ്ര മോദിയാണെന്ന് ഐഎസ്‌ഐ മുന്‍ തലവന്‍ ആസാദ് ദുരാനി പറഞ്ഞിരുന്നെന്നും ഇതുതന്നെയാണ് ഏറ്റവും വലിയ തെളിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





RELATED STORIES

Share it
Top