മോഡ്രിച്ച് ക്രൊയേഷ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍



സെഗ്രബ്: റയല്‍ മാഡ്രിഡ്  മധ്യനിര താരം ലൂക്കാ മോഡ്രിച്ചിനെ ക്രൊയേഷ്യയിലെ മികച്ച ഫുട്‌ബോളറായി വീണ്ടും തിരഞ്ഞെടുത്തു. ഇത് ആറാം തവണയാണ് മോഡ്രിച്ചിനെ തേടി ഈ നേട്ടമെത്തുന്നത്. ക്രൊയേഷ്യയ്ക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് മോഡ്രിച്ച് വഹിച്ചത്. അവസാന പ്ലേ ഓഫ് മല്‍സരത്തില്‍ ഗ്രീസിനെതിരായ വിജയത്തില്‍ മോഡ്രിച്ചിന്റെ ഗോളുമുണ്ടായിരുന്നു. റയല്‍ മാഡ്രിഡിനായും മികച്ച പ്രകടനമാണ് മോഡ്രിച്ച് കാഴ്ചവെക്കുന്നത്. ഡിസംബറില്‍ നടന്ന ക്ലബ് ലോകകപ്പിലെ മികച്ച താരവും മോഡ്രിച്ചായിരുന്നു.

RELATED STORIES

Share it
Top