മോഡേണ്‍ റൈസ് മില്ലിലേക്ക് മാര്‍ച്ച് നടത്തിവൈക്കം: വെച്ചൂര്‍ പാടശേഖരങ്ങളില്‍ നിന്നു സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ മോഡേണ്‍ റൈസ് മില്ലിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പൊന്നുരുക്കുംചാല്‍-പോട്ടക്കരി പാടശേഖര സമിതിയിടെ നേതൃത്വത്തില്‍ സ്ത്രീകളടക്കുമുള്ള കര്‍ഷകര്‍ ബണ്ട്‌റോഡ് ജങ്ഷനില്‍ നിന്നും കമ്പനി കവാടത്തിലേക്ക് പ്രകടനം നടത്തി. നെല്ലിന്റെ വിലയിനത്തില്‍ രണ്ടു കോടിയിലധികം രൂപ ലഭിക്കാനുണ്ടെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു. കര്‍ഷക കോ ഓഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് സി ഒ വര്‍ഗീസ് സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി എന്‍ സുദര്‍ശനന്‍ അധ്യക്ഷത വഹിച്ചു. മത്തായി മാളിയേക്കല്‍, ചന്ദ്രന്‍ ആറ്റുപുറം, തോമസ്, വെങ്കിടേശയ്യര്‍, ബേബി മണപ്പള്ളില്‍ സംസാരിച്ചു.

RELATED STORIES

Share it
Top