മോഡി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 4,343.26 കോടി


ന്യൂഡല്‍ഹി : നാലു വര്‍ഷത്തിനിടയില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ വിവിധ മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ക്കും പ്രചാരണത്തിനും വേണ്ടി ചെലവഴിച്ചത് 4,343.26 കോടി രൂപ. മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗാല്‍ഗലി വിവരാവകാശ നിയമപ്രകാരം പുറത്തുകൊണ്ടുവന്ന കണക്കാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷനിലാണ് ( ബി ഒ സി )ഗാല്‍ഗലി ഇതു സംബന്ധിച്ച കണക്കുകള്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ബിഒസി സാമ്പത്തിക ഉപദേഷ്ടാവ് തപന്‍ സ്തുരധാര്‍ ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
ജൂണ്‍ 2014 മുതല്‍ മാര്‍ച്ച് 2015 വരെ അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി  424.85 കോടി രൂപയും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ക്കായി 448.97 കോടി രൂപയും ഔട്ട് ഡോര്‍ പ്രചാരങ്ങള്‍ക്കായി 79.72 കോടി രൂപയും ചെലവഴിച്ചു.
തൊട്ടടുത്ത സാമ്പത്തിക വര്‍ഷം ഞ െ510.69 കോടി രൂപ അച്ചടിമാധ്യമങ്ങള്‍ക്കും 541.99 കോടി ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും  118.43 കോടി പുറം പ്രചാരണങ്ങള്‍ക്കുമായി ചെലവഴിച്ചു. ആകെ 1,171.11 കോടി രൂപയാണ് ആ വര്‍ഷത്തെ ചെലവ്.
201617ല്‍ അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കിയ തുക 463.38 കോടിയായി കുറഞ്ഞു. എന്നാല്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കുള്ള തുക 613.78 കോടിയായി വര്‍ധിച്ചു. 185.99 കോടി രൂപ ആ വര്‍ഷം പുറം പ്രചാരണങ്ങള്‍ക്കായി ചെവവായി. 1,263.15 കോടി രൂപയാണ് ആ വര്‍ഷം ചെലവായത്. തൊട്ടടുത്ത വര്‍ഷം, അതായത് 2017-18ല്‍ ഇലക്ട്രോണിക് പരസ്യങ്ങള്‍ക്കുള്ള തുക 475.13 ആയും പുറം പ്രചാരണങ്ങള്‍ക്കായുള്ള തുക 147.10 കോടിയായും കുറഞ്ഞു.എന്നാല്‍ ആ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അച്ചടി മാധ്യമങ്ങള്‍ക്ക് നല്‍കിയത് 333.23 കോടി രൂപയാണ്. ആ സാമ്പത്തിക വര്‍ഷം ആകെ 955.46 കോടി രൂപയാണ് പരസ്യത്തിനായി ചെലവായത്.

RELATED STORIES

Share it
Top