മോഡി ശിവഗിരിയിലെത്തി, തിരുവനന്തപുരത്തേക്ക് മടങ്ങി

വര്‍ക്കല: പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവഗിരി ശ്രീനാരായണഗുരു സമാധിയില്‍ എത്തി. പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ശാരദാ മഠത്തിലെത്തിയ പ്രധാനമന്ത്രി പ്രത്യേക പൂജകളില്‍ പങ്കെടുത്തു.ഗാന്ധിജിയുടെ ശിവഗിരി സന്ദര്‍ശനത്തിന്റെ 90ാം വാര്‍ഷികത്തിന്റെ ഭാഗമായി ശാരദാമഠത്തിന് സമീപം പ്രധാനമന്ത്രി സ്വന്തം നക്ഷത്ര വൃക്ഷമായ ഇലഞ്ഞിയുടെ തൈ നട്ടു. ദൈവദശകം  രചനയുടെ ശതാബ്ദി സ്മാരകഫലകം അനാവരണം ചെയ്തശേഷം മോഡി തിരുവനന്തപുരത്തേക്ക്് മടങ്ങി. ദൈവദശകം ദേശീയപ്രാര്‍ത്ഥനയായി പ്രഖ്യാപിക്കാനുള്ള നിവേദനം സന്യാസിസംഘം പ്രധാനമന്ത്രിക്ക്് സമര്‍പ്പിച്ചു.

RELATED STORIES

Share it
Top