മോഡി ജൂംല, ബിജെപി ജൂംല; ജൂംലയെ തേടി വ്യാപക ഗുഗിള്‍ സെര്‍ച്ച്
afsal ph aph2018-07-20T17:51:39+05:30
മോദിക്കെതിരേ ഏറ്റവും കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് ലോക് സഭയില്‍ നടത്തിയത്. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ മോദിയുടെ വാഗ്ദാന ലംഘനങ്ങള്‍ക്കെതിരേ രാഹുല്‍ ആഞ്ഞടിച്ചു. നരേന്ദ്ര മോദി ആന്ധ്രപ്രദേശിന് നല്കിയ വാഗ്ദാനങ്ങളെ ഓര്‍മ്മിപ്പിച്ചായിരുന്നു 'ജുംല' എന്ന ആയുധം
പരാമര്‍ശിച്ച് രാഹുല്‍ പ്രസംഗിച്ചത്.

പ്രസംഗത്തിനിടെ രാഹുല്‍ ഉപയോഗിച്ച 'ജുംല സ്െ്രെടക്ക് ' എന്തെന്നറിയാന്‍ ഹിന്ദി ഇതര സംസ്ഥാനങ്ങളിലുള്ള ഭൂരിപക്ഷവും പാടുപെട്ടു.
ടിഡിപി എംപി ജയദേവ ഗാലയുടെ പ്രസംഗത്തെ പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത് ഇങ്ങനെ: 'മിസ്റ്റര്‍ ഗാല, താങ്കളുടെ പ്രസംഗം കേട്ടപ്പോള്‍ എനിക്ക് അങ്ങേയറ്റം ഉത്ക്കണ്ഠയും വേദനയും തോന്നി. നിങ്ങള്‍ 21 ആം നൂറ്റാണ്ടിലെ രാഷ്ട്രീയ ആയുധത്തിന്റെ ഇരയാണ്. ജുംല എന്ന ആയുധം കൊണ്ടുള്ള ആക്രമണമാണത്. അതിന്റ ലക്ഷണവും അദ്ദേഹം വിവരിക്കുന്നു: ആദ്യം ആവേശവും ആഹ്ലാദവും ഉളവാകുന്ന ഒരു തോന്നല്‍ ഉണ്ടാകും. തുടര്‍ന്ന് ഒരു ഞെട്ടല്‍! പിന്നീട് എട്ടു മണിക്കൂര്‍ നീണ്ട പ്രഭാഷണം!! രാജ്യത്തെ കര്‍ഷകരും യുവാക്കളും ദലിതരും സ്ത്രീകളുമാണ് ആ ആക്രമണത്തിന്റെ ഇരകള്‍.'
ഇതിനകം ട്രെന്‍ഡിങ് ആയ രാഹുലിന്റെ ലോക്സഭാ പ്രസംഗത്തിലെ ഹിന്ദി/ഉറുദു വാക്കായ 'ജുംല' എന്തെന്നറിയാന്‍ വ്യാപകമായ ഗൂഗിള്‍ സെര്‍ച്ച് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളുടെ ഒരു ഇരയാണ് ആന്ധ്രപ്രദേശ് എന്ന് വിവരിക്കാനായിരുന്നു രാഹുലിന്റെ 'ജുംല സ്െ്രെടക്ക്' എന്ന പ്രയോഗം ഉണ്ടായത്. 'ജുംല സ്െ്രെടക്ക്' അല്ലെങ്കില്‍ പൊള്ളയായ വാഗ്ദാനം എന്ന അക്രമം മാത്രമാണ് ബിജെപി സര്‍ക്കാര്‍ നടത്തിയിള്ളത് എന്ന് രാഹുല്‍ ഗാന്ധിക്കു സമര്‍ത്ഥമായി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കാനായി.