മോഡിയുടെ സന്ദര്‍ശനത്തിനിടെ ബ്രിട്ടനില്‍ പ്രതിഷേധം



ലണ്ടന്‍ : ഇന്ത്യയില്‍ നടക്കുന്ന ദലിത് ന്യൂനപക്ഷ-സ്ത്രീ പീഡനങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പര്യടനത്തിനിടെ ബ്രിട്ടനില്‍  വന്‍ പ്രതിഷേധം. കഠ്‌വയിലെ പെണ്‍കുട്ടിയുടെ ചിത്രം ആലേഖനം ചെയ്ത കൂറ്റന്‍ ബാനറുകളും മോഡിക്ക് സ്വാഗതമില്ല എന്ന തലവാചകവുമായാണ് പ്രതിഷേധക്കാര്‍ ഡൗണിങ് സ്ട്രീറ്റില്‍ പ്രകടനം നടത്തിയത്. മോഡി ബ്രിട്ടനില്‍ തങ്ങുന്ന മൂന്നുദിവസവും പ്രതിഷേധം തുടരുമെന്നാണ് റിപോര്‍ട്ടുകള്‍. സൗത്ത് ഏഷ്യസോളിഡാരിറ്റി ഉള്‍പ്പടെയുള്ള സംഘടനകളാണ് മോഡിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

RELATED STORIES

Share it
Top