മോഡല്‍ സ്‌കൂളിലെ മോഷണം; അഞ്ചു വിദ്യാര്‍ഥികള്‍ പിടിയില്‍

കോഴിക്കോട്: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിരീക്ഷണ കാമറയും ലാബ് ഉപകരണങ്ങളും നശിപ്പിച്ച് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ചു വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് കേസെടുത്തു. മോഡല്‍ സ്‌കൂളിലെ മൂന്നു വിദ്യാര്‍ഥികളും സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടുവിദ്യാര്‍ഥികളുമാണ് സംഭവത്തിനു പിന്നിലെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായി. സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ മോഷ്ടിക്കുന്നതിനാണ് സംഘം അക്രമം നടത്തിയത്. സ്‌കൂളിനു പുറത്തെ ട്യൂഷന്‍ സെന്ററില്‍ ഒരുമിച്ചു പഠിക്കുന്നവരാണിവര്‍. സംഘത്തിന് മറ്റൊരു വിദ്യാര്‍ഥിയുടെ സഹായം ലഭിച്ചതായും സൂചനയുണ്ട്. മോഷണം പോയവയില്‍ ചിലത് പോലിസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്ക് പ്രയപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ടൗണ്‍ പോലിസ്്.

RELATED STORIES

Share it
Top