മോട്ടോ ജിപി മുന്‍ ലോക ചാംപ്യന്‍ നിക്കി ഹെയ്ഡന്‍ അന്തരിച്ചുന്യുയോര്‍ക്ക്: മുന്‍ മോട്ടോ ജിപി ചാംപ്യനും സൂപ്പര്‍ബൈക്ക് ചാംപ്യന്‍ഷിപ്പ് മല്‍സരാര്‍ഥിയുമായ നിക്കി ഹെയ്ഡന്‍ (35) നിര്യാതനായി. അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരിക്കെയാണ് അമേരിക്കക്കാരനായ താരം മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞയാഴ്ച ഇറ്റലിയിലെ റിമിനയില്‍ സൈക്ലിങ്ങിനിടെ കാറുമായി കൂട്ടിയിടിച്ചാണ് നിക്കി ഹെയ്ഡന് ഗുരുതര പരിക്കേറ്റത്. സെസേനയിലെ മൗറീസിയോ മുഫാലിനി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ, അഞ്ചുദിവസങ്ങള്‍ക്ക് ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. ഈ മാസം 14ന് നടന്ന ലോക സൂപ്പര്‍ബൈക്ക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാണ് ഹെയ്ഡന്‍ ഇറ്റലിയില്‍ എത്തിയത്. 2006ല്‍ മോട്ടോ ജിപി ലോകചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയാണ് നിക്കി ഹെയ്ഡന്‍ ശ്രദ്ധേയനായത്.

RELATED STORIES

Share it
Top