മോട്ടോര്‍വാഹന വകുപ്പ് പരിശോധന ഊര്‍ജിതം; പിഴ ഈടാക്കിയത് 1,05000 രൂപ

നാദാപുരം: വടകര,കൊയിലാണ്ടി മോട്ടോര്‍ വാഹന വകുപ്പുകള്‍ മേഖലയില്‍ സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ ഒരു ലക്ഷത്തി അയ്യായിരത്തോളം രൂപ പിഴ ഈടാക്കുകയും 307 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ആര്‍ടിഒ വി വി മധുസൂധനന്റെ നിര്‍ദേശ പ്രകാരം എംവിഐമാരും,എഎംവി ഐമാരുമാണ് ബുധനാഴ്ച്ച രാവിലെ മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെ പരിശോധന നടത്തിയത്.
എയര്‍ ഹോണ്‍ ഉപയോഗിച്ച അഞ്ച്് ബസ്സുകള്‍, െ്രെഡവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അഞ്ച് പേര്‍ക്കെതിരെയും, ലൈസന്‍സില്ലാതെ വാഹമോടിച്ച മൂന്ന് പ്രായ പൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികള്‍,ഇവരുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്കെതിരെയും, ഹെല്‍മ്മറ്റ് ഉപയോഗിക്കാത്ത 186 പേര്‍ക്കെതിരെയുമാണ് നടപടിയെടുത്തത്.
സംസ്ഥാന പാതയില്‍ തലശ്ശേരി റോഡില്‍ ആവോലത്ത് ബേക്കറി പലഹാരങ്ങളും, മാലിന്യങ്ങളും ഒരുമിച്ച്് കൊണ്ട് പോയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി.വടകര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‌റും സംഘവുമാണ് വാഹനം പടികൂടിയത്.പെരിങ്ങത്തൂരിലെ കടയില്‍ നിന്ന് നാദാപുരത്തേ ബേക്കറിയിലേക്കാണ് ഭക്ഷണ പദാര്‍ഥങ്ങള്‍ കൊണ്ട്‌വന്നിരുന്നത്.ഈ വാഹനത്തിന്റെ മുന്‍ പിന്‍ ഭാഗങ്ങളിലെ സീറ്റുകള്‍ക്കിടയില്‍ പ്ലാസ്റ്റിക്ക് കവറുകളിലാക്കിയാണ് മാലിന്യങ്ങളും സൂക്ഷിച്ചിരുന്നത്.ബേക്കറിയിലെയും,കൂള്‍ബാറിലേയും മാലിന്യങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്.പോണ്ടിച്ചേരി റജിസ്‌ട്രേഷനുള്ള സ്വകാര്യ വാഹനത്തിലാണ് കേരളത്തിലേക്ക് ഗുഡ്‌സ് ഐറ്റങ്ങള്‍ കടത്തുന്നതെന്നും ഇത് നിയമവിരുദ്ധമാമെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഭക്ഷണ സാധനങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്ത വിഷയം ഫുഡ് ആന്റ് സേഫ്റ്റിയെ അറിയിക്കുമെന്നും വാഹനം കസ്റ്റഡിയിലെടുത്ത് വടകര ആര്‍ടിഒ ഓഫീസിലേക്ക് മാറ്റി. സംഭവത്തില്‍ 12000 രൂപ പിഴ ഈടാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.എംവിഐമാരായ പി കെ സജീഷ്,ദിനേശ് കീര്‍ത്തി,എ ആര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

RELATED STORIES

Share it
Top