മോചനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡോ. ഹാദിയയുടെ കത്ത്കൊല്ലം :  ഹൈക്കോടതി വിധിയെത്തുടര്‍ന്ന്്്് പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന ഡോ.ഹാദിയ തന്റെ മോചനത്തിന് സഹായം അഭ്യര്‍ത്ഥിച്ച്്് മാധ്യമപ്രവര്‍ത്തകര്‍ക്ക്് കത്തയച്ചു. വിവാഹം കോടതി അസാധുവാക്കിയെങ്കിലും ഹാദിയ ഷെഫിന്‍ എന്ന പേരില്‍ത്തന്നെയാണ് കത്തെഴുതിയിട്ടുള്ളത്്. കോടതിവിധിയെ തുടര്‍ന്ന് എറണാകുളം എസ്എന്‍വി സദനത്തില്‍ നിന്നും വൈക്കത്തുള്ള വീട്ടിലേക്കു പോവും മുമ്പ് ഹാദിയ എഴുതി കൂട്ടുകാരിയുടെ കയ്യില്‍ കൊടുത്തുവിട്ട കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കത്തിലെ ഉള്ളടക്കം ഇങ്ങിനെ :
ഞാന്‍ അപേക്ഷിക്കുകയാണ് എന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം.തടവറയില്‍ നിന്ന്് തടവറയിലേക്ക്്് തള്ളി ക്കൊണ്ടുള്ള ജസ്റ്റിസ് സുരേന്ദ്രമോഹന്റെ വിധി ഒരിക്കലും എനിക്ക്് അംഗീകരിക്കാന്‍ സാധിക്കില്ല. ഈ നീതി നിഷേധത്തിന് എതിരെ പ്രവര്‍ത്തിക്കുന്നതിന് നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. എന്നെ മോചിപ്പിക്കണം എന്ന്്് മാധ്യമസുഹൃത്തുക്കളോടെ അപേക്ഷിക്കുകയാണ്. I want Justice.

[related]

RELATED STORIES

Share it
Top