മൊറോക്കോയുടെ സെല്‍ഫ് ഗോളില്‍ ഇറാന് ജയം


സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പിലെ ആവേശ മല്‍സരത്തില്‍ മൊറോക്കോയെ തകര്‍ത്ത് ഇറാന്‍. കളിയുടെ എസ്ട്രാ ടൈമില്‍ പിറന്ന സെല്‍ഫ് ഗോളിലാണ് ഇറാന്‍ വിജയം സ്വന്തമാക്കിയത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 95ാം മിനിറ്റില്‍ ഇറാന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കിനെ ഹെഡ്ഡ് ചെയ്ത ക്ലിയര്‍ ചെയ്യാനുള്ള മൊറോക്കോ താരം അസിസ് ബൗഹാദൂസിന്റെ ശ്രമം സ്വന്തം വലയില്‍ കയറുകയായിരുന്നു.
പന്തടക്കത്തിലും ഗോള്‍ശ്രമത്തിലും മൊറോക്കോയാണ് മുന്നിട്ട് നിന്നത്. 67 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന മൊറോക്കോ 13 തവണ ഗോളിനായി ശ്രമിച്ചെങ്കിലും നിര്‍ഭാഗ്യം സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ടീമിനെ തോല്‍വിയിലേക്ക് നയിക്കുകയായിരുന്നു.

RELATED STORIES

Share it
Top