മൊറയൂരില്‍ മോഷണം പതിവാകുന്നു; വ്യാപാരികള്‍ ആശങ്കയില്‍

മൊറയൂര്‍: മഴക്കാലമായതോടെ മൊറയൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന മോഷണങ്ങളില്‍ വ്യാപാരികള്‍ ആശങ്കയില്‍. കഴിഞ്ഞ ദിവസം അരിമ്പ്ര റോഡിന് സമീപത്തെ ഗോള്‍ഡ് കവറിങ് കടയിലാണ് മോഷണം നടന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് രണ്ടു ദിവസം മുന്‍പാണ് അങ്ങാടിയിലെ തന്നെ ഇന്‍ഡക്‌സ് ഏജന്‍സീസ്, മദീന ഹോം നീഡ്‌സ് എന്നീ കടകളില്‍ മോഷണം നടന്നത്. സിസിടിവി തിരിച്ചുവച്ചാണ് മോഷണം. പുറത്തെ കാമറകള്‍ മുകളിലേക്ക് തിരിച്ചുവച്ചാണ് പൂട്ട് കുത്തിത്തുറന്ന് മോഷണം നടന്നത്. സിസി ടിവി ദൃശ്യം ലഭിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായിട്ടില്ല. എല്ലാ കവര്‍ച്ചകളും രാത്രി രണ്ടിന് ശേഷമാണ്.
കൊണ്ടോട്ടി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ പോലിസ് പട്രോളിങ് ശക്തമാക്കണമെന്ന് വ്യവസായി ഏകോപന സമിതി മൊറയൂര്‍ യൂനിറ്റ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top