മൊറയൂരില്‍ കുടുംബക്ഷേമ ഉപകേന്ദ്രം സംരക്ഷകരില്ലാതെ നശിക്കുന്നുകൊണ്ടോട്ടി: പാലക്കാട്-കോഴിക്കോട് ദേശീയ പാതയോരത്ത് മൊറയൂരില്‍ ആരോഗ്യ വകുപ്പിന് കീഴിലുളള കുടംബക്ഷേമ ഉപകേന്ദ്രം കാടു മൂടിയ പറമ്പില്‍. ഇന്ത്യന്‍ പോപ്പുലേഷന്‍ പ്രെജക്ട്(ഐപിപി)കാലത്ത് രണ്ടു പതിറ്റാണ്ട് മുമ്പ് സര്‍ക്കാര്‍ വിവിധ പഞ്ചായത്തുകള്‍ക്ക് അനുവദിച്ചതില്‍ മൊറയൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ച കുടുംബക്ഷേമ ഉപകേന്ദ്രമാണ് ദ്രവിച്ച് നിലെപൊത്താറായി കിടക്കുന്നത്. കൊണ്ടോട്ടി ബ്ലോക്ക് റിസോഴ്‌സ് സെന്ററിന് സമീപത്താണ് 36 സെന്റ് സ്ഥലത്ത് കാടുമൂടി തകര്‍ന്ന് ദ്രവിച്ച കെട്ടിടം നില്‍ക്കുന്നത്.രാത്രി സാമൂഹ്യവിരുദ്ദരുടെ വിളയാട്ടമാണ് പ്രദേശം. ഇഴജന്തുക്കളുടെ സൈ്വര്യ വിഹാര കേന്ദ്രം കൂടിയാണിത്. പഞ്ചായത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രം എത്തുന്നതിന് മുമ്പാണ് കുടംബക്ഷേമ ഉപകേന്ദ്രം തുടങ്ങിയത്.അവശ്യത്തിനുളള മരുന്നു ശുശ്രൂഷയും, പസവത്തിന് സഹായികളുമായി ഉപകേന്ദ്രം നാട്ടുകാര്‍ക്ക് ഏറെ പ്രയോജമായിരുന്നു. പിന്നീട് മൊറയൂരില്‍ പ്രാഥമികാരോഗ്യ കേന്ദ്രം ആരംഭിച്ചതോടെ ഇതിന് സമീപത്ത് തന്നെയുളള കെട്ടടത്തിലേക്ക് കേന്ദ്രം മാറ്റുകയായിരുന്നു.ഇതോടെ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച കെട്ടിടവും സ്ഥലവും നാഥനില്ലാതെയായി.ആരോഗ്യ വകുപ്പിന്റെ അധീനതയിലുളള കെട്ടിടം പിന്നീട് മറ്റു സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനും അധികൃതര്‍ക്കായില്ല.ഇതോടെയാണ് കോണ്‍ക്രീറ്റ് കെട്ടിടം മഴയും വെയിലുമേറ്റ് മേല്‍ക്കൂരയടക്കം തകര്‍ന്ന് ക്ഷയിച്ചത്. ഇതിനു ചുറ്റുമുളള സ്ഥലവും കാട് മൂടികിടക്കുകയാണ്. രണ്ടു പതിറ്റാണ്ടി അധികൃതരുടെ ശ്രദ്ധപതിയാത്തതിനാല്‍ കെട്ടിടത്തിലെ മര ഉരുടപ്പടികളടക്കം നഷ്്ടപ്പെട്ടിരിക്കുകയാണ്.തകര്‍ന്നടിഞ്ഞ ഉപകേന്ദ്രത്തോട് ചേര്‍ന്ന് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നുണ്ട്. ശേഷിക്കുന്ന ഭാഗങ്ങളെല്ലാം കാട് മൂടികിടക്കുകയാണ്.

RELATED STORIES

Share it
Top