മൊബൈല്‍ വാലറ്റ് ഇടപാടിന് അധികം പണം : എസ്ബിഐ പിന്മാറണമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനചെന്നൈ: മൊബൈല്‍ വാലറ്റ് ഇടപാടുകളില്‍ അധിക പണം ഈടാക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ നീക്കം ഉപേക്ഷിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) ആവശ്യപ്പെട്ടു. മൊബൈല്‍ വാലറ്റിലൂടെ നടത്തുന്ന പണമിടപാടുകള്‍ക്ക് 25 രൂപ വീതം ഈടാക്കുമെന്ന് എസ്ബിഐ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍, എസ്ബിഐ ഈ നീക്കത്തില്‍ നിന്ന് ഉടന്‍ പിന്മാറണമെന്ന് ഫെഡറേഷന്‍ തമിഴ്‌നാട് ഘടകം ജനറല്‍ സെക്രട്ടറി സി പി കൃഷ്ണന്‍ ആവശ്യപ്പെട്ടു. ബാങ്കിങ് വ്യവസായത്തിന്റെ 25 ശതമാനവും കൈയടക്കിയ എസ്ബിഐയിലേക്ക് അഞ്ച് അനുബന്ധ ബാങ്കുകള്‍ 2017 ഏപ്രില്‍ ഒന്നിന് ലയിച്ചതോടെ ബാങ്കിങ് വ്യവസായത്തിന്റെ 33 ശതമാനവും എസ്ബിഐയുടെ കൈവശമാണെന്നും അദ്ദേഹം പറഞ്ഞു. എടിഎം ഇടപാടുകള്‍ക്കും പണം ഈടാക്കുമെന്ന് എസ്ബിഐ നേരത്തേ പറഞ്ഞിരുന്നു. ആ തീരുമാനം പിന്നീട് മാറ്റി. മൊബൈല്‍ വാലറ്റിലൂടെ നടത്തുന്ന പണമിടപാടുകള്‍ക്ക് മാത്രമേ 25 രൂപ ഈടാക്കൂ എന്ന നിലപാടിലേക്കെത്തിയിരുന്നു.  എന്നാല്‍, മുഷിഞ്ഞ നോട്ട് മാറുന്നതിനും എസ്ബിഐ പണം ഈടാക്കും. എസ്്ബിഐ സാധാരണക്കാരനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇതുവഴി മറ്റു പൊതുമേഖലാ ബാങ്കുകള്‍ക്ക് മോശം കീഴ്്‌വഴക്കം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ കുറഞ്ഞ ബാലന്‍സ് വേണമെന്ന നിയമം എടുത്തുമാറ്റുമെന്നാണ് 2012ല്‍ എസ്ബിഐ പറഞ്ഞിരുന്നത്. സേവിങ്‌സ് അക്കൗണ്ടുകളില്‍ വലിയ തുകയുടെ കുറഞ്ഞ ബാലന്‍സ് വേണമെന്ന ഇപ്പോഴത്തെ പ്രഖ്യാപനം ജനങ്ങളെ ബാങ്കില്‍ നിന്നകറ്റുമെന്നും കൃഷ്ണന്‍ പറഞ്ഞു.

RELATED STORIES

Share it
Top