മൊബൈല്‍ മറന്നുവച്ചു; വിമാനം വൈകിയതു രണ്ടു മണിക്കൂര്‍

ലണ്ടന്‍: പരിശോധനയ്‌ക്കെത്തിയ ഗ്രൗണ്ട് എന്‍ജിനീയര്‍ മൊബൈല്‍ ഫോണ്‍ വിമാനത്തില്‍ മറന്നുവച്ചതിനെ തുടര്‍ന്നു വിമാനം വൈകിയത് രണ്ടു മണിക്കൂര്‍. ലണ്ടനിലെ ഹീത്രൂവില്‍ നിന്ന് അഹ്മദാബാദിലേക്കു പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തില്‍ മാര്‍ച്ച് 18നാണു സംഭവം.
ബോയിങ് 787 വിമാനം പുറപ്പെടുന്നതിന് ഉച്ചയ്ക്കു രേണ്ടാടെ വിമാനത്താവളത്തിലെ ടാക്‌സി ബേയിലേക്ക് എത്താന്‍ തുടങ്ങുന്നതിനു സെക്കന്‍ഡുകള്‍ക്കു മുമ്പാണു സംഭവം. മൊബൈല്‍ മറന്നുവച്ചതു ശ്രദ്ധയില്‍പെട്ട കമാന്‍ഡര്‍ ഉടന്‍ മൊബൈല്‍ ഫോണ്‍ കൈപ്പറ്റാന്‍ എന്‍ജിനീയറോട് നിര്‍ദേശിച്ചു. ഡ്യൂട്ടിയിലുള്ള കാബിന്‍ ക്രൂവിനോട് വാതില്‍ തുറന്ന് തലയണയില്‍ പൊതിഞ്ഞു ഫോണ്‍ താഴേക്ക് എറിഞ്ഞുകൊടുക്കാന്‍ കമാന്‍ഡര്‍ നിര്‍ദേശിച്ചു. കമാന്‍ഡറുടെ  നിര്‍ദേശം കേട്ട്  പരിഭ്രാന്തയായ കാബിന്‍ ക്രൂ,  ആംഡ് മോഡില്‍ നിന്നു തന്നെ വിമാനത്തിന്റെ വാതില്‍ തുറന്നു. അടിയന്തര ഒഴിപ്പിക്കല്‍ ഘട്ടങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ വാതില്‍ തുറക്കാറുള്ളത്. വിമാനത്തിന്റെ വാതില്‍ തുറന്നതോടെ യാത്രക്കാര്‍ക്കു നിരങ്ങി താഴേക്കിറങ്ങി രക്ഷപ്പെടുന്നതിനുള്ള പഌറ്റ്‌ഫോമും തയ്യാറായി.  തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തിയാണു പഌറ്റ്‌ഫോം പൂര്‍വാവസ്ഥയില്‍ എത്തിച്ചു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വിമാനം പുറപ്പെട്ടപ്പോള്‍ സമയം ഉച്ചകഴിഞ്ഞ് 3.46 ആയിരുന്നു.

RELATED STORIES

Share it
Top