മൊബൈല്‍ പോര്‍ട്ടബിലിറ്റി രണ്ടു ദിവസത്തിനകം വേണം

ന്യൂഡല്‍ഹി: മൊബൈല്‍ സേവനദാതാക്കളെ മാറ്റാനുള്ള നടപടിക്രമങ്ങള്‍ എളുപ്പത്തിലും വേഗത്തിലുമാക്കാനുള്ള നടപടികളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). ഇതു സംബന്ധിച്ച ബില്ലിലെ നിര്‍ദേശങ്ങള്‍ ട്രായ് പുറത്തുവിട്ടു.
പോര്‍ട്ട് ചെയ്യാനെടുക്കുന്ന സമയം നാലില്‍ നിന്നു രണ്ട് ദിവസമായി ചുരുക്കണമെന്നാണു പ്രധാന നിര്‍ദേശം. ടെലി കമ്മ്യൂണിക്കേഷന്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി റെഗുലേഷന്‍സ് 2018 ബില്ലിലാണ് ഇക്കാര്യങ്ങളുള്ളത്. ചൊവ്വാഴ്ചയാണ് ബില്ലിലെ നിര്‍ദേശങ്ങള്‍ ട്രായ് പുറത്തുവിട്ടത്.

RELATED STORIES

Share it
Top