മൊബൈല്‍ നമ്പര്‍ നല്‍കിയില്ല; ദലിത് ബാലികയെ തീക്കൊളുത്തി

വാരണാസി: മൊബൈല്‍ നമ്പര്‍ നല്‍കാത്തതിനെ തുടര്‍ന്നു ദലിത് യുവതിയെ അഗ്നിക്കിരയാക്കി. കുട്ടിയുടെ അയല്‍വാസിയായ മുഹമ്മദ് ഷാ എന്നയാള്‍ ബാലികയുടെ വീട്ടിലെത്തിയാണ് അതിക്രമം നടത്തിയത്. 80 ശതമാനത്തിലധികം പൊള്ളലേറ്റ ഗുരുതരാവസ്ഥയിലായ കൂട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഅ്‌സംഗഡ് ജില്ലയിലെ ഫരീഹ ഗ്രാമത്തില്‍ ആണ് സംഭവം. ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ട് ഷാ നിരന്തരമായി കുട്ടിയെ ശല്യം ചെയ്തിരുന്നെന്നും തുടര്‍ന്നാണ് ആതിക്രമം നടത്തിയതെന്നും പോലിസ് അറിയിച്ചു. വീട്ടിലെത്തിയ യുവാവ് യുവതിയെ തള്ളിയിട്ട ശേഷം മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നുവെന്നാണു റിപോര്‍ട്ട്. അതേസമയം നാട്ടുകാര്‍ പിടികൂടിയ മുഹമ്മദ് ഷായെ മര്‍ദനത്തിനിരയായതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് കേസെടുത്തു

RELATED STORIES

Share it
Top