മൊബൈല്‍ നമ്പര്‍-ആധാര്‍ ലിങ്കിങ്: പരിശോധിക്കാന്‍ സംവിധാനം വേണം

ന്യൂഡല്‍ഹി: ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചത് പരിശോധിക്കാന്‍ സംവിധാനമൊരുക്കണമെന്ന് ടെലികോം കമ്പനികള്‍ക്ക് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ (യുഐഡിഎഐ) നിര്‍ദേശം. തങ്ങളുടെ സിം കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള സംവിധാനങ്ങളാണ് യുഐഡിഎഐ ശുപാര്‍ശ ചെയ്യുന്നത്.
മാര്‍ച്ച് 15നുള്ളില്‍ ഇത് തയ്യാറാക്കണമെന്നും യുഐഡിഎഐ നിര്‍ദേശിച്ചിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ കാര്‍ഡുടമയുടേതല്ലാത്ത നമ്പറുകള്‍ക്കായി മൊബൈല്‍ കമ്പനി ഏജന്റുമാരും റീട്ടെയിലര്‍മാരും ഉപയോഗപ്പെടുത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

RELATED STORIES

Share it
Top