മൊബൈല്‍ ടവര്‍ പ്രവര്‍ത്തനം നിര്‍ത്തണം: ആക്ഷന്‍ കൗണ്‍സില്‍വാടാനപ്പള്ളി: വാടാനപ്പള്ളി  ഫാറൂഖ് നഗര്‍ ഹെല്‍ത്ത് സെന്ററിനു സമീപം സ്ഥിതിചെയ്യുന്ന മൊബൈല്‍ ടവര്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം. മുന്‍പ് നടത്തിയ സമരങ്ങളുടെ ഭാഗമായി ഓഫ് ചെയ്ത ടവര്‍ വീണ്ടും തുറന്ന സാഹചര്യത്തിലാണ് ഇന്നലെ ആക്ഷന്‍ കൗണ്‍സില്‍ വീണ്ടും യോഗം ചേര്‍ന്നത്. പ്രദേശത്ത് 12 ല്‍ അധികം ആളുകള്‍ക്ക് ക്യാന്‍സര്‍ ബാധിക്കുകയും 5 പേര്‍ മരണപ്പെടുകയും നിരവധി തെങ്ങുകള്‍ നശിക്കുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ടവറിനെതിരെ ജനരോഷമുയര്‍ന്നത്. ടവര്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് വാടാനപ്പള്ളി പഞ്ചായത്ത് സെക്രട്ടറി, പോലിസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കാനും മറ്റു നിയമ നടപടികള്‍ സ്വികരിക്കാനും യോഗം തീരുമാനിച്ചു. പ്രദേശവാസികളായ നൂറില്‍ അധികം ആളുകള്‍ പങ്കെടുത്ത യോഗത്തില്‍ സുലൈമാന്‍, ഷെക്കിര്‍, സിറാജ്, ദാസന്‍ സംസാരിച്ചു. യഥാര്‍ത്ഥ സ്ഥല ഉടമയുടെ സമ്മതത്തോയല്ല ടവര്‍ പ്രവര്‍ത്തിക്കുന്നത് എന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

RELATED STORIES

Share it
Top