മൊഞ്ചുള്ള മഞ്ചേരി: നറുക്കെടുപ്പ്വിജയികളെ പ്രഖ്യാപിച്ചു

മഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ‘മൊഞ്ചുള്ള മഞ്ചേരി’ വ്യാപാരോല്‍സവത്തില്‍ മൂന്നാംഘട്ട നറുക്കെടുപ്പില്‍ നൂറില്‍പരം വിജയികള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. കൂപ്പണ്‍ നമ്പര്‍ 041199 എല്‍ഇഡി ടിവി നേടി. വാഷിങ് മെഷീന്‍ സമ്മാനമായി ലഭിച്ചത് 062301, 105279 എന്നീ നമ്പറുകള്‍ക്കാണ്. പത്തുപേര്‍ക്ക് സ്വര്‍ണ നാണയങ്ങളും സമ്മാനമായി ലഭിച്ചു (കൂപ്പണ്‍ നമ്പറുകള്‍: 147264, 209079, 240119, 060219, 030809, 004712, 203023, 244981, 114883, 016819). 1166, 1441 ,5919, 9529 എന്നീ നമ്പറുകളില്‍ അവസാനിക്കുന്ന കൂപ്പണുകള്‍ക്ക് പ്രോല്‍സാഹന സമ്മാനങ്ങളുമുണ്ട്. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നഗരസഭ ഉപാധ്യക്ഷന്‍ വി പി ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷന്‍ വല്ലാഞ്ചിറ മുഹമ്മദലി, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ആക്ടിങ് ജില്ലാ പ്രസിഡന്റ് മമ്മുണ്ണി എന്നിവരുടെ സാനിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

RELATED STORIES

Share it
Top