മൈ ബൂത്ത് മൈ പ്രൈഡ്: പ്രചാരണ പരിപാടിക്ക് തുടക്കം

തിരുവനന്തപുരം: “മൈ ബൂത്ത് മൈ പ്രൈഡ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് ബൂത്ത് പുനസ്സംഘടനാ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സംസ്ഥാനതല ഉദ്ഘാടനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി സ്വന്തം ബൂത്തായ ജഗതിയിലെ 92ാം നമ്പര്‍ ബൂത്ത് കമ്മിറ്റിയില്‍ നിര്‍വഹിച്ചു. അതേ വാര്‍ഡിലെ കെപിസിസി മുന്‍ പ്രസിഡന്റ് എം എം ഹസന്റെ വസതിയിലായിരുന്നു യോഗം സംഘടിപ്പിച്ചത്. പ്രഫ. കെവി തോമസ് തോപ്പുംപടി 14ാം നമ്പര്‍ ബൂത്തിലെ യോഗത്തില്‍ പങ്കെടുത്തു.
നിലവിലെ ബൂത്തുകളില്‍ യഥാകാലം നടത്തേണ്ട പുനസ്സംഘടനയും പുതിയ ബൂത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പും 25ന് മുമ്പ്് നടത്താന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചിരുന്നു. എല്ലാ തലത്തിലുമുള്ള നേതാക്കള്‍ അവരവരുടെ ബൂത്തുകളിലെ പുനസ്സംഘടനാ പരിപാടികളില്‍ പങ്കെടുക്കും.

RELATED STORIES

Share it
Top