മൈസൂരുവിനെ ഇളക്കിമറിച്ച് എസ്ഡിപിഐ റാലി

മൈസൂരു: ടിപ്പുസുല്‍ത്താന്റെ തട്ടകത്തില്‍ എസ്ഡിപിഐയുടെ കൂറ്റന്‍ തിരഞ്ഞെടുപ്പു റാലി. കൊട്ടിക്കലാശത്തിനു മുന്നോടിയായി ബുധനാഴ്ച വൈകീട്ട് മൈസൂരുവില്‍ നടന്ന റാലിയിലും പൊതുസമ്മേളനത്തിലും ആയിരങ്ങളാണ് അണിനിരന്നത്. മൈസൂരുവിലെ നരസിംഹരാജ മണ്ഡലത്തില്‍ എസ്ഡിപിഐയുടെ മുന്നേറ്റം വിളിച്ചോതുന്നതായിരുന്നു പരിപാടി. സ്ഥാനാര്‍ഥി അബ്ദുല്‍ മജീദിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ജാതിമതഭേദമെന്യേ ആയിരങ്ങള്‍ റാലിയിലും സമ്മേളനത്തിലും സംബന്ധിച്ചു.രാജീവ്‌നഗര്‍ അല്‍ ബദര്‍ മൈതാനത്തായിരുന്നു പൊതുസമ്മേളനം. എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് തുമ്പൈ ഉദ്ഘാടനം ചെയ്തു. ദലിത്, പിന്നാക്ക, ന്യൂനപക്ഷ ശാക്തീകരണത്തെ ദുര്‍ബലമാക്കാനും അവരുടെ അവകാശങ്ങള്‍ ഹനിക്കാനുമാണ് മോദി ഭരണകൂടവും സംഘപരിവാരവും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പരമ്പരാഗത വിഭവങ്ങളും പാവപ്പെട്ടവരുടെ നികുതിപ്പണവും കോര്‍പറേറ്റുകള്‍ക്കും സവര്‍ണശക്തികള്‍ക്കും അടിയറവയ്ക്കുകയാണ്.മനുഷ്യത്വപരമായ സംഹിതകളൊന്നുമില്ലാത്ത സംഘങ്ങളായി സംഘപരിവാരം അഴിഞ്ഞാടുകയാണ്. അവരുടെ വിദ്വേഷത്തിന് കൊച്ചു പെണ്‍കുട്ടികള്‍പോലും ഇരയാക്കപ്പെടുന്നു. മോദി ഭരണത്തിന്‍ കീഴില്‍ രാജ്യത്തെ ഭൂരിഭാഗം ജനതയും ഭയപ്പാടിലാണെന്നും ഇല്യാസ് തുമ്പൈ പറഞ്ഞു.
സത്യനാരായണ സ്വാമിജി, ദേവന്നൂര്‍ പുട്ടഞ്ജ്യ, അല്‍ഫാന്‍സോ ഫ്രാങ്കോ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പര്‍വേത്ഷാ ബിലിദാലെ, മൗലാനാ അയ്യൂബ് അന്‍സാരി, സയ്യിദ് ഹയാത് ഷാ മഷായിഖ്, കോണ്‍ഗ്രസ് കോര്‍പറേഷന്‍ കൗണ്‍സിലര്‍ അബ്ദുല്‍ അസീസ്, സാബിറാ ബീഗം, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹന്നാന്‍, മൈസൂരു ജില്ലാ പ്രസിഡന്റ് അസം പാഷ, സ്ഥാനാര്‍ഥി അബ്ദുല്‍ മജീദ്  സംസാരിച്ചു.

RELATED STORIES

Share it
Top