മൈലാഞ്ചി അണിഞ്ഞാല്‍ 300 രൂപ പിഴ ; സ്‌കൂളിന്റെ നടപടി വിവാദമായിഉഡുപ്പി: ചെറിയ പെരുന്നാളിന് മൈലാഞ്ചിയണിയുന്നതിന് സ്‌കൂളില്‍ വിലക്ക്. ഉഡുപ്പിയിലെ സിലാസ് ഇന്റര്‍നാഷണല്‍ സ്‌കൂളാണ് വിദ്യാര്‍ഥിനികള്‍ക്ക് മൈലാഞ്ചി അണിയുന്നതിന് നിരോധനമേര്‍പ്പെടുത്തിയത്. വിലക്ക് ലംഘിക്കുന്നവര്‍ 300 രൂപ പിഴയൊടുക്കേണ്ടി വരുമെന്നും സ്‌കൂള്‍ മുന്നറിയിപ്പ് നല്‍കി.
സ്‌കൂളിന്റെ നടപടിയില്‍  രോഷം പ്രകടിപ്പിച്ച മുസ്്‌ലിം സംഘടനകള്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് സ്‌കൂളിന്റെ ഉത്തരവെന്ന് ആരോപിച്ചു. പെരുന്നാളിന് എല്ലാ മുസ്്‌ലിം പെണ്‍കുട്ടികളും കൈകളില്‍ മൈലാഞ്ചി അണിയാറുണ്ടെന്നും ഈ സ്‌കൂളില്‍ മാത്രം അത് വിലക്കുന്നതെന്നും അവര്‍ ചോദിച്ചു.
സ്‌കൂള്‍ ഡയറിയില്‍ ഇക്കാര്യം സൂചിപ്പിച്ചുണ്ടെന്നും ഈദിന് മാത്രമല്ല, എല്ലാ ചടങ്ങുകള്‍ക്കും ഈ  നിയന്ത്രണമുണ്ടെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

RELATED STORIES

Share it
Top