മൈലത്ത് റെയില്‍വേ ട്രാക്കില്‍ മരംവീണു; ട്രെയിനുകള്‍ വൈകി

പത്തനാപുരം/കൊല്ലം: കൊല്ലം-പുനലൂര്‍ റെയില്‍ പാതയില്‍ മരംവീണതിനെ ഏറെ നേരം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കുരി റെയില്‍വേ സ്‌റ്റേഷനും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള മൈലം ഭാഗത്താണ് റെയില്‍വേ പാതയിലേക്ക് മരം വീണത്. ഇതേ  തുടര്‍ന്ന് പുനലൂരില്‍ നിന്നും കൊല്ലത്ത് പോയ പാസഞ്ചര്‍ ട്രയിന്‍ നാല്‍പത് മിനിറ്റോളം നിര്‍ത്തിയിട്ടു. മരം മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കനത്ത മഴ കാരണം കൊല്ലത്തിനും തിരുവനന്തപുരത്തിനും മധ്യേ ചില ട്രെയിനുകളും വൈകിയാണ് ഓടിയത്. മധുര-പുനലൂര്‍ പാസഞ്ചര്‍ ഒരു മണിക്കൂറിലധികം വൈകിയാണ് കൊല്ലത്ത് എത്തിയത്. കൊല്ലം-കന്യാകുമാരി മെമു ട്രെയിന്‍ കൊല്ലത്തുനിന്ന് പുറപ്പെടാനും വൈകി. കന്യാകുമാരി-മുംബൈ ജയന്തി ജനത എക്‌സ്പ്രസും അരമണിക്കൂറിലധികം വൈകിയാണ് തിരുവനന്തപുരത്ത് നിന്ന് തിരിച്ചത്.

RELATED STORIES

Share it
Top