മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് ; കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുഖ്യ സ്‌പോണ്‍സര്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2018ല്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മുഖ്യ സ്‌പോണ്‍സറായി മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് എത്തുന്നു. ഇന്ത്യയിലെ മുന്‍നിര ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നുമായ കേരള ബ്ലാസ്റ്റേഴ്‌സിനോടൊപ്പം ഇനി മുതല്‍ ഈ സീസണിലുടനീളം മൈജിയും ഉണ്ടായിരിക്കും.
കേരളത്തിന്റെ ഡിജിറ്റല്‍ ഭൂപടത്തില്‍ മുഖ്യസ്ഥാനമലങ്കരിക്കുന്ന മൈജി, തങ്ങളുടെ 13 വര്‍ഷത്തെ ഉപഭോക്താക്കള്‍ക്കിടയിലുള്ള വിശ്വസ്ത പാരമ്പര്യത്തിന്റെ പൊന്‍തിളക്കവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിനോടൊപ്പം അണിചേരുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രത്തി ല്‍ മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ കെ ഷാജിയും കേരള ബ്ലാസ്റ്റേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വരുണ്‍ ത്രിപുരനേനിയും ചേര്‍ന്ന് ഒപ്പുവച്ചു. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷനല്‍ സ്റ്റേഡിയം പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മൈജി മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ സി ആര്‍ അനീഷ്, സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജയ്‌സല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഇന്ത്യന്‍ ഗാഡ്ജറ്റ് വിപണിയിലെ ഒന്നാം നിരക്കാരെന്ന ഔന്നത്യത്തോടെ മൈജിയും ഫുട്‌ബോളിന്റെ പുത്തന്‍ ആവേശമായി കേരള ബ്ലാസ്റ്റേഴ്‌സും കൈകോര്‍ക്കുമ്പോള്‍ പുതിയൊരു ആവേശക്കടലായി മാറും ഇനി കേരളം.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമുമായി ഒത്തുചേരാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനമുണ്ടെന്ന് പത്രസമ്മേളനത്തില്‍ മൈജി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ കെ ഷാജി പറഞ്ഞു.

RELATED STORIES

Share it
Top