മൈക് പെന്‍സുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് കോപ്റ്റിക് പോപ്പ്‌

കെയ്‌റോ: ഈജിപ്തിലെത്തുന്ന യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് കോപ്റ്റിക് ചര്‍ച്ച് മേധാവി. ദശലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തെ മാനിക്കാതെ അനുചിതമായ തീരുമാനമെടുത്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധമറിയിച്ചാണ് ഈ തീരുമാനമെന്ന് ചര്‍ച്ച് അധികൃതര്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ സമാധാനത്തിനായി തങ്ങള്‍ പ്രാര്‍ഥന നടത്തുമെന്നും അവര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം ഈജിപ്തിലെ പ്രമുഖ മുസ്‌ലിം പണ്ഡിതനായ അഹ്മദ് അല്‍ ത്വയ്യിബ് പെന്‍സുമായി കൂടിക്കാഴ്ച നടത്തില്ലെന്നു പ്രഖ്യാപിച്ചിരുന്നു. ഈജിപ്തിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ കോപ് ക്രിസ്ത്യന്‍ നേതൃത്വത്തിന്റെ തീരുമാനം ട്രംപിനുള്ള കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. നേരത്തേ ഫ്രാന്‍സിസ് മാര്‍പാപ്പയും ട്രംപിന്റെ പ്രഖ്യാപനത്തെ അപലപിച്ചിരുന്നു.

RELATED STORIES

Share it
Top